എന്‍ജിനീയറിങ് പ്രവേശന പരീക്ഷ, കൈറ്റ് വിക്ടേഴ്‌സില്‍ പ്രത്യേക പരിപാടി; അപേക്ഷ സമര്‍പ്പിക്കുന്നതിന്റെ വിശദാംശങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2021 01:58 PM  |  

Last Updated: 09th June 2021 01:58 PM  |   A+A-   |  

ENGINEERING ENTRANCE EXAMINATION

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പ്രത്യേക പരിപാടി കൈറ്റ് വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യും. ജൂണ്‍ ഒന്‍പതിന് ബുധനാഴ്ച രാവിലെ എട്ടുമണിക്കാണ് സംപ്രേഷണം. 

ജൂണ്‍ 10 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മണിക്ക് പുനഃസംപ്രേഷണം ഉണ്ടായിരിക്കും. പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സംശയങ്ങള്‍ ദൂരീകരിക്കാനുതകുന്ന വിധമാണ് പരിപാടി തയ്യാറാക്കിയിട്ടുള്ളത്. ജൂലൈ 24ന് സംസ്ഥാന എന്‍ജിനീയറിങ് പരീക്ഷ നടത്താനാണ് തീരുമാനം.