കൊടകര കുഴല്‍പ്പണ കേസ്; പണം തിരികെ വേണമെന്ന ധര്‍മരാജന്റെ ഹര്‍ജി കോടതി മടക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2021 03:46 PM  |  

Last Updated: 09th June 2021 03:46 PM  |   A+A-   |  

court

പ്രതീകാത്മക ചിത്രം


തൃശൂര്‍:കൊടകര കുഴല്‍പ്പണ കേസില്‍ പൊലീസ് പിടിച്ചെടുത്ത പണവും കാറും തിരികെ വേണമെന്ന ധര്‍മരാജന്റെ ഹര്‍ജി കോടതി മടക്കി. ഹര്‍ജിയിലെ സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഹര്‍ജി മടക്കിയത്. മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പിഴവുകള്‍ പരിഹരിച്ച ശേഷം വീണ്ടും ഹര്‍ജി ഫയല്‍ ചെയ്യാമെന്നും വ്യക്തമാക്കി.

കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം തന്റേതാണെന്നും ഒരകോടി രൂപയും കാറും തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ധര്‍മരാജന്‍ കോടതിയെ സമീപിച്ചിരുന്നത്. എറണാകുളത്ത് ബിസിനസ് ആവശ്യത്തിനായാണ് പണം കൊണ്ടുപോയതെന്നും ഇതിനിടെയാണ് കവര്‍ച്ച നടന്നതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 

നേരത്തെ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ഇയാള്‍ പൊലീസിന് നല്‍കിയ പരാതി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ നഷ്ടപ്പെട്ടത് മൂന്നര കോടി രൂപയാണെന്ന് മൊഴി നല്‍കി. നഷ്ടപ്പെട്ട പണത്തില്‍ 1.40 കോടി രൂപ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 2.10 കോടി രൂപ ഇനിയും കണ്ടെത്താനുണ്ട്.