മുട്ടില്‍ മരംകൊള്ള; തടി കടത്താന്‍ ഉപയോഗിച്ച ലോറി കസ്റ്റഡിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2021 05:35 PM  |  

Last Updated: 09th June 2021 05:35 PM  |   A+A-   |  

muttil_tree

ഫയല്‍ ചിത്രം


കോഴിക്കോട്: മുട്ടില്‍ മരംമുറിക്കേസില്‍ പെരുമ്പാവൂരിലേക്ക് തടി കടത്താന്‍ ഉപയോഗിച്ച ലോറി കസ്റ്റഡിയില്‍. താമരശേരിയില്‍ നിന്നാണ് വനംവകുപ്പ് ലോറി കസ്റ്റഡിയില്‍ എടുത്തത്. ലോറി തിരികെ വയനാട്ടിലേക്ക് കൊണ്ടുപോകും. 

അന്വേഷണം സ്‌റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കേസിലെ പ്രതി ആന്റോ അഗസ്റ്റിന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. 
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് വന്‍തോതില്‍ മരം മുറിച്ചതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി എ ഷാജി കോടതിയെ അറിയിച്ചു. ഉന്നത ബന്ധമുള്ള കേസാണെന്നും പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

പൊലീസ് അന്വേഷണം തടയണമെന്ന ഹര്‍ജി ജസ്റ്റിസ് നാരായണ പിഷാരടിയാണ്പരിഗണിച്ചത്. പട്ടയ ഭൂമിയില്‍ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാമെന്ന റവന്യൂ വകുപ്പിന്റെ ഉത്തരവിന്റെ മറവില്‍ വന്‍തോതില്‍ ഈട്ടിത്തടി മുറിച്ചുകടത്തിയെന്നാണ് കേസ്.