സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി; ഭൂമി ഏറ്റെടുക്കല്‍ നടപടിക്ക് അനുമതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2021 08:42 PM  |  

Last Updated: 09th June 2021 08:42 PM  |   A+A-   |  

silver

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭയുടെ അനുവാദം. സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയില്‍ നിന്നും ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പ എടുക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്തുന്ന കേരളത്തിന്റെ സ്വപ്‌ന പദ്ധതിക്ക് കേന്ദ്ര റെയില്‍വെ മന്ത്രാലയം, നീതി ആയോഗ് എന്നിവയുടെ അനുമതി ലഭിച്ചതോടെയാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 

11 ജില്ലകളിലൂടെയാണ് പാത കടന്നുപോകുക. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, നെടുമ്പാശ്ശേരി വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.