യാത്ര ഇരുന്ന് മാത്രം, ആവശ്യമായ രേഖകൾ കയ്യിൽ കരുതണം; കെഎസ്ആർടിസി ദീർഘദൂര സർവീസ് ഇന്ന് ആരംഭിക്കും

പരിമിതമായ ദീർഘ ദൂര സർവീസുകളാവും നടത്തുകയെന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ണി​ൽ ഇ​ള​വ് ന​ൽ​കി​യതോടെ കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ഇ​ന്നു പു​ന​രാ​രം​ഭി​ക്കും. പരിമിതമായ ദീർഘ ദൂര സർവീസുകളാവും നടത്തുകയെന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു. 

കോവിഡ് രണ്ടാം വ്യാപനം തുടങ്ങിയതോടെ മെയ് എട്ടിന് കെഎസ്ആർടിസി സർവ്വീസുകൾ അവസാനിപ്പിച്ചിരുന്നു. ‘എ​ന്‍റെ കെ​എ​സ്ആ​ർ​ടി​സി’​മൊ​ബൈ​ൽ ആ​പ്, www.ker alartc.com എ​ന്ന വെ​ബ്സൈ​റ്റി​ലും സ​ർ​വീ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും. ഓ​ൺ​ലൈ​നി​ലൂ​ടെ ടി​ക്ക​റ്റു​ക​ൾ റി​സ​ർ​വ് ചെ​യ്യാം. യാത്രക്കാരുടെ ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും സര്‍വ്വീസുകളെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിട്ടുണ്ട്.

രോഗവ്യാപനം കുറഞ്ഞതോടെയാണ് കെഎസ്ആർടിസി സർവ്വീസുകൾ പുനരാരംഭിക്കാൻ ചീഫ് സെക്രട്ടറി അനുമതി നൽകിയത്. നാ​ഷ​ണ​ൽ ഹൈ​വേ, എം​സി റോ​ഡ് , മ​റ്റു​പ്ര​ധാ​ന സ്റ്റേ​റ്റ് ഹൈ​വേ​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ​യാ​ണു സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത്. ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ള്ള 12, 13 തീ​യ​തി​ക​ളി​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കി​ല്ല. യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​മു​ള്ള രേ​ഖ​ക​ൾ ക​രു​ത​ണം. ബ​സു​ക​ളി​ൽ ഇ​രു​ന്നു​മാ​ത്ര​മേ യാ​ത്ര അ​നു​വ​ദി​ക്കൂ. ലോ​ക്ഡൗ​ൺ പി​ൻ​വ​ലി​ക്കു​ന്ന 17 ന് ​ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യും പു​ന​രാ​രം​ഭി​ക്കു​മെ​ന്നും ഗ​താ​ഗ​ത മ​ന്ത്രി അ​റി​യി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com