ആരോഗ്യവകുപ്പില്‍ ഇന്റര്‍വ്യൂവിന് എത്തിയത് ആയിരങ്ങള്‍; മെഡിക്കല്‍ കോളജ് വളപ്പില്‍ തിക്കും തിരക്കും; പൊലീസ് ഉദ്യോഗാര്‍ഥികളെ പിരിച്ചുവിട്ടു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് അഭിമുഖപരീക്ഷ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് അഭിമുഖപരീക്ഷ. ആശുപത്രി ജീവനക്കാരുടെ ഒഴിവുകളിലേക്കുള്ള അഭിമുഖത്തിനായി ആയിരക്കണക്കിനാളുകളാണ് എത്തിയത്. 

പത്രങ്ങളില്‍ വന്ന പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് അഭിമുഖത്തിനായി എത്തിയതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. യാതൊരു ക്രമീകരണവുമില്ലാതെയാണ് അഭിമുഖം നടത്തിയതെന്നും ഇവര്‍ പറയുന്നു. രാവിലെ ആറരമുതല്‍ തന്നെ ആശുപത്രി വളപ്പ് ഉദ്യോഗാര്‍ഥികളെ കൊണ്ട് നിറഞ്ഞിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് അഭിമുഖത്തിനാളുകള്‍ കൂട്ടത്തോടെ എത്തിയത് വാര്‍ത്തയായതിനെ തുടര്‍ന്ന് പൊലീസ് എത്തി ഉദ്യോഗാര്‍ഥികളെ ഒഴിപ്പിക്കുകയായിരുന്നു. 

അഭിമുഖത്തിനായി എത്തിയ ഉദ്യോഗാര്‍ഥികളുടെ ബയോഡാറ്റ വാങ്ങി അധികൃതര്‍ക്ക് നല്‍കിയതായും ഇന്റര്‍വ്യൂ പിന്നീട് നടത്തുമെന്നും പൊലീസ് അറിയിച്ചു. പത്രങ്ങളിലെ പരസ്യം കണ്ടുകൊണ്ടാണ് ഇത്രയധികം ആളുകള്‍ അഭിമുഖത്തിനായി എത്തിയതെന്നും പൊലീസ് പറഞ്ഞു. കോവിഡ് ആശുപത്രിയില്‍ തന്നെ ഇത്രയധികം ആളുകളെ വിളിച്ച് അഭിമുഖം നടത്താനുള്ള ആരോഗ്യവകുപ്പിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com