ഓൺലൈൻ ക്ലാസുകൾക്ക് ഇന്റർനെറ്റ് ലഭ്യത; സർവീസ് പ്രൊവൈഡർമാരുമായി ഇന്ന് മുഖ്യമന്ത്രിയുടെ ചർച്ച

ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്തെ കണക്ടിവിറ്റി അടക്കമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി യോ​ഗം വിളിച്ചത്
മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുടെ യോഗം ഇന്ന്. രാവിലെ പത്തരയ്ക്ക് ഓൺലൈനായാണ് യോഗം. ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്തെ കണക്ടിവിറ്റി അടക്കമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി യോ​ഗം വിളിച്ചത്.

ഇന്റർനെറ്റിന്റെ വേഗം വലിയൊരു ഭാഗം കുട്ടികൾക്ക് പഠനത്തിന് തടസ്സമാകുന്നുവെന്ന് വിവിധ പഠനങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഗ്രാമീണ മേഖലകൾ, ആദിവാസി ഊരുകൾ അടക്കമുള്ള പ്രദേശങ്ങളിൽ സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രശ്ന പരിഹാരം തേടി യോഗം.

എല്ലാവർക്കും ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമായതിന് ശേഷമേ ഓൺലൈൻ പഠനത്തിലേക്ക് പൂർണ്ണമായും കടക്കൂ എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് പഠനത്തിന് വേണ്ട ഇന്റർനെറ്റ് സൗജന്യമായോ നിരക്ക് കുറച്ചോ നൽകാൻ സർക്കാർ അഭ്യർത്ഥിച്ചിരുന്നു. ഇക്കാര്യത്തിലുള്ള പുരോഗതിയും ഇന്ന് അറിയാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com