മാര്‍ട്ടിന്‍ ജോസഫിന്റെ ഒളിത്താവളം വീട്ടിനടുത്തെ വനത്തില്‍; സുഹൃത്തുക്കളില്‍ നിന്ന് സൂചന; തിരച്ചില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th June 2021 03:26 PM  |  

Last Updated: 10th June 2021 03:29 PM  |   A+A-   |  

Martin_Joseph_

കൊച്ചി ഫ്ലാറ്റ് കേസിലെ പ്രതി മാർട്ടീൻ ജോസഫ് - ആക്രമണത്തിന് ഇരയായ യുവതി

 


കൊച്ചി:  കൊച്ചി ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി മാര്‍ട്ടീന്‍ ജോസഫിന്റെ ഒളിത്താവളം പൊലീസ് കണ്ടെത്തി. തൃശൂരിലെ വണ്ടൂരിലെ വനത്തിലുള്ളിലാണ് മാര്‍ട്ടീന്‍ ഒളിവിളുള്ളത്.. മാര്‍ട്ടീനെ ഒളിവില്‍ പോകാന്‍ സഹായിച്ച മുന്ന് പേരെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ ഒളിത്താവളം പൊലീസ് കണ്ടെത്തിയത്. 

കൊച്ചിയിലെയും തൃശൂരിലെയും പൊലീസുകാരുടെ പ്രത്യേകസംഘമാണ് വനത്തിനുള്ളില്‍ തിരച്ചില്‍ നടുത്തുന്നത്. കേസില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ മൂന്ന് കൂട്ടാളികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മാര്‍ട്ടിനെ കൊച്ചിയില്‍ നിന്നും തൃശൂരിലേക്ക് പോകാന്‍ സഹായിച്ച ശ്രീരാഗ്, ജോണ്‍ജോയ്, ധനേഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവര്‍ നല്‍കിയ വിരത്തിന്റ അടിസ്്ഥാനത്തിലാണ് മാര്‍ട്ടീന്റെ ഒളിത്താവളം പൊലീസ് കണ്ടെത്തിയത്. 

അതിനിടെ പ്രതി മാര്‍ട്ടിന്‍ ജോസഫ് രക്ഷപ്പെടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രണ്ടു ദിവസം മുന്‍പ് കാക്കനാടുള്ള ജുവെല്‍സ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മാര്‍ട്ടിന്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ളാണ് പുറത്തുവന്നത്

ജൂണ്‍ എട്ടിന് പുലര്‍ച്ചെ നാലരയോടെയാണ് മാര്‍ട്ടിന്‍ ജോസഫും കൂട്ടാളിയും ഫഌറ്റില്‍ നിന്നും രക്ഷപ്പെടുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്. കാക്കനാടുള്ള ജുവെല്‍സ് അപ്പാര്‍ട്‌മെന്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. മാര്‍ട്ടിനൊപ്പം മറ്റൊരു സുഹൃത്തിനൊപ്പം ഫഌറ്റിലെ ലിഫ്റ്റില്‍ നിന്നും പുറത്തിറങ്ങി പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.