കൊച്ചി ഫ്ലാറ്റ് പീഡനം; മൂന്ന് പേർ അറസ്റ്റിൽ; മാർട്ടീൻ ഉടൻ പിടിയിലാകുമെന്ന് പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th June 2021 10:44 AM  |  

Last Updated: 10th June 2021 10:44 AM  |   A+A-   |  

kochi flat rape case

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു

 

കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റില്‍ യുവതിയെ  പീഡിപ്പിച്ച കേസില്‍ മൂന്ന് പേരെ കൂടി ആറസ്റ്റ് ചെയ്തതായി പൊലീസ്. കേസിലെ മുഖ്യപ്രതി മാര്‍ട്ടീന്‍ ജോസഫിനെ ഒളിപ്പിച്ചവരാണ് അറസ്റ്റിലായതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു പറഞ്ഞു. ഉടന്‍ തന്നെ മാര്‍ട്ടീന്‍ പിടിയിലാവുമെന്നും അദ്ദേഹം കൂട്ടിട്ടിച്ചേര്‍ത്തു.

അറസ്റ്റിലായ മൂന്ന് പേരും പ്രതിയുടെ അടുത്ത സുഹൃത്തുക്കളാണ്. ഇവര്‍ തൃശൂര്‍ സ്വദേശികളാണ്. മാര്‍ട്ടീന് ആവശ്യമായ സഹായങ്ങള്‍ നല്‍കിയത് ഇവരാണ്. എന്നാല്‍ പ്രതികളുടെ പേര് വിളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. മാര്‍ട്ടിനായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

മാര്‍ട്ടിന്‍ ജോസഫ് സ്വദേശമായ മുണ്ടൂരിലെത്തിയതായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മുണ്ടൂരിലെത്തിയെങ്കിലും ഇയാള്‍ വീട്ടില്‍ ചെന്നിരുന്നില്ല. കൊച്ചിയിലെയും തൃശൂരിലെയും പൊലീസ് സംഘങ്ങള്‍ മുണ്ടൂര്‍ മേഖലയില്‍ ക്യാംപ് ചെയ്തു തിരിച്ചലില്‍ നടത്തിയിട്ടും ഇയാളെ കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തായിരുന്നു മാര്‍ട്ടിന്‍ മറൈന്‍ െ്രെഡവിലെ ഫ്‌ലാറ്റില്‍ വച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. യുവതിയെ ക്രൂരമായി മര്‍ദിക്കുകയും കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, ശരീരത്തില്‍ ചൂടുവെള്ളം ഒഴിക്കുക, ബെല്‍റ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക, മുഖത്ത് മര്‍ദിക്കുക തുടങ്ങിയ കൃത്യങ്ങളും മാര്‍ട്ടിന്‍ ചെയ്തിരുന്നു. യുവതിയുടെ ശരീരമാസകലം പൊള്ളിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. കൊച്ചിയില്‍ തുടരാന്‍ ഭയമുളള യുവതി മറ്റൊരിടത്ത് അഭയം പ്രാപിച്ചിരിക്കുകയാണ്.