സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; 16 മുതല്‍ ഒന്‍പത് സര്‍വീസുകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th June 2021 05:41 PM  |  

Last Updated: 10th June 2021 05:41 PM  |   A+A-   |  

train service

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ജൂണ്‍ 16 മുതലാണ് നിര്‍ത്തിവെച്ച ട്രെയിനുകള്‍ സര്‍വീസ് തുടങ്ങുക. ഒന്‍പത് ട്രെയിനുകളുടെ സര്‍വീസാണ് പുനരാരംഭിക്കുന്നത്. ജൂണ്‍ 16,17 തീയതികളിലായി ഒമ്പത് ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കും. അതേസമയം ഇപ്പോള്‍ പുറത്തിറക്കിയ പട്ടികയില്‍ സംസ്ഥാനത്തിന് അകത്ത് സര്‍വീസ് ആരംഭിക്കുന്ന ട്രെയിനുകളില്ല. സംസ്ഥാനത്തുനിന്ന് സര്‍വീസ് ആരംഭിക്കുന്ന അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളാണ് ജൂണ്‍ 16 മുതല്‍ ഓടിത്തുടങ്ങുക.

മംഗലാപുരം  കോയമ്പത്തൂര്‍  മംഗലാപുരം, മംഗലാപുരം  ചെന്നൈ  മംഗലാപുരം വെസ്റ്റ് കോസ്റ്റ്, മംഗലാപുരം  ചെന്നൈ  മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ  തിരുവനന്തപുരം  ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ  തിരുവനന്തപുരം  ചെന്നൈ വീക്കിലി സൂപ്പര് ഫാസ്റ്റ്, ചെന്നൈ  ആലപ്പുഴ  ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, മൈസൂരു  കൊച്ചുവേളി  മൈസൂരു എക്‌സ്പ്രസ്സ്, ബംഗളൂരു  എറണാകുളം  ബംഗളൂരൂ സൂപ്പര്‍ഫാസ്റ്റ്, എറണാകുളം  കാരൈക്കല്‍  എറണാകുളം എക്‌സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് സര്‍വീസ് പുനരാരംഭിക്കുന്നത്.

യാത്രക്കാര് കുറഞ്ഞതോടെ സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ നിര്‍ത്തിവെക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയ സാഹചര്യത്തിലാണ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. ആദ്യ ഘട്ടത്തില്‍ ലോക്ക് ഡൗണിന് മുന്നോടിയായി 30 സര്‍വീസുകളായിരുന്നു റെയില്‍വേ റദ്ദാക്കിയത്. ലോക്ക് ഡൗണും കോവിഡ് വ്യാപനവും കാരണം യാത്രക്കാരുടെ എണ്ണത്തിലുണ്ടായിരുന്ന കുറവും കൂടി പരിഗണിച്ചായിരുന്നു റെയില്‍വേയുടെ തീരുമാനം.