നാളെയും മറ്റന്നാളും സുപ്രധാന ദിനങ്ങൾ; സമ്പൂർണ്ണ ലോക്ഡൗൺ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th June 2021 06:38 PM  |  

Last Updated: 11th June 2021 06:38 PM  |   A+A-   |  

Lockdown concessions in Alappuzha

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കർശന ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന നാളെയും മറ്റന്നാളും (ശനി, ഞായർ) സുപ്രധാന ദിനങ്ങളാണെന്ന് മുഖ്യമന്ത്രി. ‍സമ്പൂർണ്ണ ലോക്ഡൗൺ പൂർണ്ണ അർത്ഥത്തിൽ നടപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരോഗ്യ സംവിധാനങ്ങൾക്ക് നേരത്തെ കൊടുത്ത ഇളവുകൾ ഉൾപ്പെട്ടെ അവശ്യസർവീസുകൾക്ക് മാത്രമായിരിക്കും ഇളവ്. 

ഹോട്ടലുകളിൽ ശനി ഞായർ ദിവസങ്ങളിൽ ടേക്ക് എവെ സംവിധാനം അനുവദിക്കില്ല. ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. നിർമാണ പ്രവർത്തനങ്ങൾ കർശന നിയന്ത്രണങ്ങളോടെ 12, 13 തീയതികളിൽ അനുവദിക്കും. എന്നാൽ പ്രവർത്തനങ്ങൾ അടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ അറിയിക്കണം. സംസ്ഥാനത്തെ നിലവിലെ ലോക്ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 16 വരെ തുടരും.