മുഖം മൂടി സംഘത്തിന്റെ ആക്രമണം; പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികയും മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th June 2021 07:57 AM  |  

Last Updated: 11th June 2021 08:03 AM  |   A+A-   |  

old lady murdered in wayanad

പ്രതീകാത്മക ചിത്രം

 

വയനാട്; അജ്ഞാത മുഖംമൂടി സംഘത്തിന്റെ ആക്രമണത്തിൽ ചികിത്സയിലായിരുന്ന വയോധികയും കൊല്ലപ്പെട്ടു. കവാടം പത്മനിലയത്തിൽ പത്മാവതിയാണ് മരിച്ചത്. ആക്രമണത്തെ തുടർന്നു ഇവരുടെ ഭർത്താവ് കേശവൻ ഇന്നലെ മരിച്ചിരുന്നു.  വയനാട് നെല്ലിയമ്പത്താണ് ഇന്നലെ രാത്രിയോടെ വൃദ്ധദമ്പതികൾ ആക്രമിക്കപ്പെടുന്നത്. 

റിട്ട.  അധ്യാപകനായ കേശവനും പത്മാവതിയേയും മുഖംമൂടിയണിഞ്ഞെത്തിയ സംഘം വെട്ടുകയായിരുന്നു. രാത്രി എട്ടു മണിയോടെയാണ് സംഭവമുണ്ടായത്. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ മുഖംമൂടി അണിഞ്ഞ രണ്ടുപേർ ഓടിരക്ഷപ്പെടുന്നതാണ് കണ്ടത്. മോഷണ ശ്രമത്തിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് പ്രഥമിക നി​ഗമനം. വീടുമായി പരിചയമുള്ളവർ ആരെങ്കിലുമാകാം ആക്രമണം നടത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.