കാമുകിയെ തീകൊളുത്തി കൊന്ന കേസ്; യുവാവിന് എതിരെ കൊലപാതക കുറ്റം ചുമത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th June 2021 08:58 PM  |  

Last Updated: 12th June 2021 08:58 PM  |   A+A-   |  

athira-shanavas

ആതിര, ഷാനവാസ്/ഫെയ്‌സ്ബുക്ക്‌


കൊല്ലം: സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് ഒപ്പം താമസിച്ച യുവതിയെ തീക്കൊളുത്തി കൊന്ന കേസില്‍ യുവാവിനെതിരെ കൊലക്കുറ്റം ചുമത്തി. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകന്‍ ഷാനവാസ് ചികില്‍സയില്‍ തുടരുകയാണ്. അന്വേഷണ ചുമതല പുനലൂര്‍ ഡിവൈഎസ്പിക്ക് നല്‍കി.

കൊല്ലപ്പെട്ട ആതിര സമൂഹമാധ്യമങ്ങളില്‍ വീഡിയോ ചെയ്യുന്നത് പതിവായിരുന്നു. ഇതേ ചൊല്ലി ഷാനവാസുമായി ചൊവ്വാഴ്ച്ച വൈകുന്നേരം വഴക്കുണ്ടായി. തര്‍ക്കതിനൊടുവില്‍ ആതിരയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച ശേഷം ഷാനവാസും തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യുവാവ് അപകടനില തരണം ചെയ്തിട്ടില്ല. 

കൊലപാതകത്തിന് പുറമേ എസ്.എസിഎസ്ടി ആക്ട് പ്രകാരമുള്ള വകുപ്പും ചുമത്തി. ഇവരുടെ നാലുമാസം പ്രായമുള്ള കുട്ടി ആതിരയുടെ അമ്മയുടെ സംരക്ഷണയിലാണ്. ആതിരയും ഷാനവാസും മൂന്നു വര്‍ഷത്തോളമായി കൊല്ലം ഇടമുളയ്ക്കലിലായിരുന്നു താമസം. ഇരുവരും മുന്‍പ് വിവാഹിതരായവരാണ്. ആദ്യ ബന്ധം നിയമപരമായി വേര്‍പ്പെടുത്തായിരുന്നു ഒന്നിച്ച് താമസിച്ചത്. ആദ്യ വിവാഹത്തില്‍ ഇരുവര്‍ക്കും കുട്ടികളുണ്ട്.