മുട്ടില്‍ മരം മുറി വിവാദം; നേതൃത്വത്തിന് തെറ്റു പറ്റിയോ? ചര്‍ച്ച ചെയ്യാന്‍ സിപിഐ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th June 2021 03:08 PM  |  

Last Updated: 12th June 2021 03:08 PM  |   A+A-   |  

kanam rajendran

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍/ഫയല്‍ ചിത്രം


തിരുവനനന്തപുരം: മുട്ടില്‍ മരംമുറി വിവാദം വിശദമായി ചര്‍ച്ച ചെയ്യാന്‍ സിപിഐ. ലോക്ക്ഡൗണിന് ശേഷം സംസ്ഥാന നേതൃയോഗം കൂടും. വിഷയവുമായി ബന്ധപ്പെട്ട് നേതൃത്വത്തിന് തെറ്റ് പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കും.

ഉദ്യോഗസ്ഥ തലത്തിലാണ് വീഴ്ചയെന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്താല്‍. എന്നാല്‍, നേതൃത്വത്തിന്റെ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കണമെന്ന് അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. മരം മുറി നടന്ന കാലയളവില്‍ വനം വകുപ്പ് സിപിഐയാണ് കൈകാര്യം ചെയ്തിരുന്നത്. റവന്യു വകുപ്പിന് എതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് മരംകൊള്ള അന്വേഷിക്കുന്നത്. വയനാട് മാത്രമല്ല സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളില്‍ റവന്യൂവകുപ്പിന്റെ ഉത്തരവ് മറയാക്കി വ്യാപകമായ മരമുറി നടന്നിട്ടുണ്ടെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ വിജിലന്‍സ്- വനം ഉദ്യോഗസ്ഥരുള്‍പ്പെടെ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കുന്നത്. വനം നിയമങ്ങളുടെ ലംഘനവും, അഴിമതിയും ഗൂഡാലോചനയും സംഘം അന്വേഷിക്കും.