'കിട്ടിയ കോഴപ്പണത്തിൽ ഒരു ലക്ഷം സുഹൃത്തിനു നൽകി', പൊലീസിനോട് കെ സുന്ദര

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th June 2021 09:26 AM  |  

Last Updated: 12th June 2021 09:26 AM  |   A+A-   |  

sundara and surendran

കെ സുന്ദര, കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം

 

കാസര്‍കോട്: മഞ്ചേശ്വത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദനെതിരായ പത്രിക പിൻവലിക്കാൻ തനിക്കു കോഴയായി നൽകിയ രണ്ടര ലക്ഷത്തിൽ ഒരു ലക്ഷം സുഹൃത്തിനെ ഏൽപ്പിച്ചുവെന്ന് കെ സുന്ദര. പൊലീസിനോടാണ് സുന്ദര ഇത് വ്യക്തമാക്കിയത്. ബാങ്കിൽ നിക്ഷേപിച്ച ഈ പണം വീണ്ടെടുക്കാൻ അന്വേഷണസംഘം ബാങ്ക് രേഖകൾ ശേഖരിച്ചു. 

ബിജെപി പ്രവർത്തകർ നൽകിയെന്ന് സുന്ദര പറയുന്ന മൊബൈൽ വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. നിലവിൽ കെ സുരേന്ദ്രനെ മാത്രം പ്രതിയാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

എന്നാൽ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പായ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും കെ സുരേന്ദ്രനെതിരെ ചുമത്താനാണ് പൊലീസ് നീക്കം. കൂടുതൽ പ്രാദേശിക നേതാക്കളെയും കേസിൽ പ്രതി ചേ‍ർക്കും.