ഐഷ സുൽത്താനയ്ക്ക് പിന്തുണ; ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെയുള്ള ഐഷയുടെ പരാമർശത്തിന്റെ പേരിലാണ് ഐഷക്കെതിരെ കേസെടുത്തത്
ഐഷ സുല്‍ത്താന / ട്വിറ്റര്‍ ചിത്രം
ഐഷ സുല്‍ത്താന / ട്വിറ്റര്‍ ചിത്രം

കവരത്തി; ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ ലക്ഷദ്വീപിലും പുറത്തും പ്രതിഷേധം ശക്തമാവുകയാണ്. അതിനിടെ ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി. മുതിർന്ന നേതാക്കളടക്കം 12 പേരാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെയുള്ള ഐഷയുടെ പരാമർശത്തിന്റെ പേരിലാണ് ഐഷക്കെതിരെ കേസെടുത്തത്. 

ലക്ഷദ്വീപ് ബിജെപി പ്രസിഡന്‍റ് അബ്ദുൽ ഖാദർ ഹാജി നൽകിയ പരാതിയിലായിരുന്നു നടപടി. 124 A ,153 B എന്നീ ദേശവിരുദ്ധ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ ബയോവെപ്പൺ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ബിജെപി  അയിഷ  സുൽത്താനയ്ക്ക് എതിരെ പരാതി നൽകിയത്.

ആ വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണെന്നും പ്രഫുൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു ജൈവായുധം പോലെ തനിക്ക് തോന്നിയെന്നും ഫേസ്ബുക്ക് കുറിപ്പിൽ ഐഷ സുൽത്താന വ്യക്തമാക്കിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com