പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കി; ടിക് ടോക് താരം വിഘ്‌നേഷ് അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th June 2021 02:52 PM  |  

Last Updated: 12th June 2021 02:52 PM  |   A+A-   |  

tiktok_ambili_arrest

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ടിക് ടോക് താരം വിഘ്‌നേഷ് കൃഷ്ണ (അമ്പിളി 19) അറസ്റ്റിൽ. ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയെന്ന പരാതിയെ തുടർന്നാണ്. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പിൽ വിഘ്‌നേഷ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. 

വിവാഹവാ​ഗ്ദാനം നൽകി പ്രതി പെൺകുട്ടിയെ ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തുനിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രതിയ്ക്കെതിരെ പോക്സോ കേസും ചുമത്തിയിട്ടുണ്ട്. 

സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു വിഘ്നേഷിന്റെ ടിക് ടോക് വിഡിയോകൾ. അമ്പിളി എന്ന പേരിലായിരുന്നു ടിക് ടോക് അക്കൗണ്ട്.  ഇൻസ്റ്റഗ്രാമിലും വിഘ്നേഷിന് നിരവധി ഫോളോവേഴ്സുണ്ട്.