വാക്സിൻ സ്റ്റോക്ക് തീർന്നു, തൃശൂർ ജില്ലയിൽ വാക്സിനേഷൻ നിർത്തി വെച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th June 2021 07:28 AM  |  

Last Updated: 12th June 2021 07:28 AM  |   A+A-   |  

covid vaccine

ഫയല്‍ ചിത്രം

 

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ കോവിഡ് വാക്സിനേഷൻ നിർത്തിവെച്ചു. കോവിഡ് വാക്‌സിൻ സ്റ്റോക്ക് തീർന്നതിനെ തുടർന്നാണ് നടപടി. ഇന്ന് മുതൽ ജില്ലയിൽ വാക്‌സിൻ ലഭ്യമാകുന്നത് വരെ വാക്‌സിനേഷനുണ്ടാകില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

വാക്‌സിൻ ജില്ലയിലേക്ക് എത്തുന്നത് അനുസരിച്ച് റീ-ഷെഡ്യൂൾ ചെയ്ത് ലഭ്യമാക്കും. ജില്ലയിൽ ഇന്ന് 1291 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1222 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം  10,129 ആണ്. 

തൃശ്ശൂർ സ്വദേശികളായ 91 പേർ മറ്റു ജില്ലകളിൽ കോവിഡ് ചികിത്സയിൽ കഴിയുന്നുണ്ട്. ജില്ലയിൽ ഇതുവരെ 2,51,549 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കം വഴി 1275 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 8 ആൾക്കും, 2 ആരോഗ്യ പ്രവർത്തകർക്കും, കൂടാതെ ഉറവിടം അറിയാത്ത 6 ആൾക്കും രോഗബാധ സ്ഥിരീകരിച്ചു.