മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല! ഫേയ്സ്ബുക്കിലെ വ്യാജന്മാരെ സൂക്ഷിക്കുക, മുന്നറിയിപ്പുമായി പൊലീസ്

ഓൺലൈൻ വഴി അത്യാവശ്യമായി പണം അയയ്ക്കാൻ ആവശ്യപ്പെടുകയാണ് ഇവരുടെ തട്ടിപ്പ് രീതി
ഫേയ്സ്ബുക്കിൽ പൊലീസ് പോസ്റ്റ് ചെയ്ത ട്രോൾ
ഫേയ്സ്ബുക്കിൽ പൊലീസ് പോസ്റ്റ് ചെയ്ത ട്രോൾ

സോഷ്യൽ മീഡിയയിലെ വ്യാജ പ്രൊഫൈലുകളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമം നടക്കുന്നുണ്ടെന്നും തട്ടിപ്പിന് ഇരയാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നുമാണ് പൊലീസ് മുന്നറിയിപ്പു നൽകിയത്. ആരെങ്കിലും പണം ചോദിച്ചാലോ ഇത്തരത്തിൽ ശ്രദ്ധയിൽപ്പെട്ടാലോ പരസ്പരം ഫോണിൽ വിളിച്ചു അറിയിക്കണമെന്നും വ്യക്തമാക്കി. 

ഇതിനോടകം നിരവധി പേർക്കാണ് ഇത്തരത്തിൽ മെസേജ് അയച്ചത്. ഒരാളുടെ പ്രൊഫൈൽ ചിത്രം ഉപയോ​ഗിച്ച് മറ്റൊരു വ്യാജ അക്കൗണ്ട് സൃഷ്ടിക്കുകയാണ് ആദ്യം ചെയ്യുക. ഫെയ്സ്ബുക്കിലൂടെ സുഹൃത്തിനോട് ആദ്യം സുഖവിവരങ്ങള്‍ അന്വേഷിക്കുകയും പിന്നീട് ഓൺലൈൻ വഴി അത്യാവശ്യമായി പണം അയയ്ക്കാൻ ആവശ്യപ്പെടുകയാണ് ഇവരുടെ തട്ടിപ്പ് രീതി.

മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല! നമ്മളറിയാതെ തന്നെ നമ്മുടെ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് ഫ്രണ്ട് റിക്വസ്റ്റ് ചോദിക്കുകയും, തുടര്‍ന്ന് പണം കടം ചോദിക്കുന്നതുമായ തട്ടിപ്പ് അരങ്ങേറുന്നുണ്ട്. തട്ടിപ്പിനിരയാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. അങ്ങനെ ആരെങ്കിലും ചോദിച്ചാലോ, ശ്രദ്ധയില്‍പ്പെട്ടാലോ പരസ്പരം ഫോണില്‍ വിളിച്ച് അറിയിക്കുക.- പൊലീസ് കുറിച്ചു. രസകരമായ ട്രോളിനൊപ്പമാണ് പോസ്റ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com