ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു, സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th June 2021 08:00 AM  |  

Last Updated: 13th June 2021 08:00 AM  |   A+A-   |  

rain with thunderstorm

ഫയല്‍ ചിത്രം


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ ന്യൂ​​​ന​​​മ​​​ർ​​​ദം രൂ​​​പ​​​പ്പെ​​​ട്ട​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. വ​​​ട​​​ക്കു പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പ​​​പ്പെ​​​ട്ട ന്യൂ​​​ന​​​മ​​​ർ​​​ദം ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ കൂ​​​ടു​​​ത​​​ൽ ശ​​​ക്തി പ്രാ​​​പി​​​ക്കുകയും കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​നു ക​​​രു​​​ത്ത് കൂട്ടുകയും ചെയ്യും.  

എ​​​ന്നാ​​​ൽ ഇ​​​ത് ചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​യി മാ​​​റാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ന്യൂ​​​ന​​​മ​​​ർ​​​ദ​​​ത്തി​​​ന്‍റെ സ്വാ​​​ധീ​​​ന​​​ത്താ​​​ൽ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് മ​​​ഴ ശ​​​ക്ത​​​മാ​​​കും. ബു​​​ധ​​​നാ​​​ഴ്ച വ​​​രെ ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ടെന്നാണ് മുന്നറിയിപ്പ്.  

മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ അടിസ്ഥാനത്തിൽ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ ഓ​​​റ​​​ഞ്ച്, യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​ടു​​​ക്കി, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ ചൊ​​​വ്വാ​​​ഴ്ച ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. വ​​​യ​​​നാ​​​ട്, പാ​​​ല​​​ക്കാ​​​ട് ഒ​​​ഴി​​​കെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നും വ​​​യ​​​നാ​​​ട്, പാ​​​ല​​​ക്കാ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം ഒ​​​ഴി​​​കെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ തിങ്കളാഴ്ചയും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടാ​​ണ്. 

ബു​​​ധ​​​നാ​​​ഴ്ച വ​​​രെ കേ​​​ര​​​ളം, ക​​​ർ​​​ണാ​​​ട​​​ക തീ​​​ര​​​ങ്ങ​​​ളി​​​ലും ല​​​ക്ഷ​​​ദ്വീ​​​പ് ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും മ​​​ണി​​​ക്കൂ​​​റി​​​ൽ 65 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ വേ​​​ഗ​​​ത്തി​​​ൽ കാ​​​റ്റു വീ​​​ശാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ മീ​​​ൻ​​​പി​​​ടിത്ത​​​ക്കാ​​​ർ ഈ ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കു പോ​​​ക​​​രു​​​തെ​​​ന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.