ഇന്ന് കനത്ത മഴക്കും കാറ്റിനും സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്​ 

ജൂൺ 17വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഇന്ന് ശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന്​ കാലവസ്​ഥ നിരീക്ഷണ കേന്ദ്രം.11 ജില്ലകളിലാണ് ഇന്ന് യെല്ലോ  ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്​, വയനാട്​, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ്​ അലർട്ട്.

ജൂൺ 17വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. വടക്കൻ കേരളത്തിൽ കാലവർഷം കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്​ഥ കേന്ദ്രം അറിയിച്ചു. 30 മുതൽ 40 കിലോമീറ്റർ വരെ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട്​ കൂടിയ മഴക്കും സാധ്യത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com