സഞ്ചാരികളുടെ പറുദീസ, വിസ്മയിപ്പിച്ച് വയനാടന്‍ കാഴ്ചകള്‍- വീഡിയോ

കോഴിക്കോടിനും ഊട്ടിക്കും ഇടയിലുള്ള സംസ്ഥാന പാത-29ലാണ് മേപ്പാടി ഹില്‍സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്
വയനാട് കാഴ്ച
വയനാട് കാഴ്ച

യനാട് സഞ്ചാരികളുടെ പറുദീസയാണ്. കേരളത്തിലെ വിനോദസഞ്ചാര ഭൂപടത്തില്‍ വയനാടിന് സവിശേഷ സ്ഥാനമാണുള്ളത്. ഏവരെയും ആകര്‍ഷിക്കുന്ന ഭൂപ്രകൃതിയാണ് വയനാട്ടിലേത്. വയനാട് ജില്ലയിലെ ഒരു പട്ടണമായ മേപ്പാടിയിലൂടെയുള്ള യാത്രയുടെ വീഡിയോയാണ് ഇപ്പോള്‍ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നത്.

കോഴിക്കോടിനും ഊട്ടിക്കും ഇടയിലുള്ള സംസ്ഥാന പാത-29ലാണ് മേപ്പാടി ഹില്‍സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. വയനാട് ജില്ലയുടെ ആസ്ഥാനമായ കല്‍പ്പറ്റയാണ് ഏറ്റവും അടുത്ത നഗരം. വിനോദസഞ്ചാരികള്‍ വയനാടിനെ തിരഞ്ഞെടുക്കാനുള്ള കാരണങ്ങളിലൊന്ന് മേപ്പടി പോലെയുള്ള മനോഹരമായ സ്ഥലങ്ങള്‍ ആണ്.മനോഹരമായ കുന്നിന്‍ ചരിവുകളും വനവും തേയില്‍ത്തോട്ടങ്ങളും ഏലക്കാടുകളുമാണ് മേപ്പാടിയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നത്.

ഗൂഡല്ലൂരിലേക്കുള്ള യാത്രാവഴി ഇടുങ്ങിയതാണ്.യാത്രക്കാര്‍ക്ക് എപ്പോഴും കുളിര്‍മ പകരുന്നതാണ് ഇവിടത്തെ കാലാവസ്ഥ. ഊട്ടിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഗൂഡല്ലൂര്‍. ഊട്ടിക്കും മൈസൂരിനും ഇടയിലുള്ള സാറ്റലൈറ്റ് ടൗണാണ് ഗൂഡല്ലൂര്‍. ഒരേ സമയം വനഭംഗിയും ഗ്രാമത്തിന്റെ ശീതളിമയും ആസ്വദിച്ച് പോകാവുന്ന ഒരു യാത്രയാണിത്.

സുരേഷ് പന്തളത്തിന്റെ വ്ളോഗ്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com