സ്കൂട്ടർ കണ്ടെയ്നർ ലോറിക്കടിയിലേക്കു മറിഞ്ഞ് യുവാവും ഭാര്യയും മരിച്ചു; അപകടം ക്വാറന്റീൻ കഴിഞ്ഞ് പുറത്തിറങ്ങിയ ദിവസം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th June 2021 06:58 AM  |  

Last Updated: 15th June 2021 06:58 AM  |   A+A-   |  

road_accident_kerala

മുഹമ്മദ് ഷാൻ, ഭാര്യ ഹസീന

 

കൊച്ചി: നിയന്ത്രണം വിട്ട സ്കൂട്ടർ കണ്ടെയ്നർ ലോറിക്കടിയിലേക്കു മറിഞ്ഞ് ദമ്പതികൾ മരിച്ചു. മൂത്തകുന്നം-കോട്ടപ്പുറം പാലത്തിൽ വച്ചാണ് അപകടം നടന്നത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് ഷാൻ (34), ഭാര്യ ഹസീന (30) എന്നിവർ അപകടസ്ഥലത്തു തന്നെ മരിച്ചു.

കോഴിക്കോട്ടേക്കു പോകുകയായിരുന്ന കണ്ടെയ്നർ ലോറിയെ മറികടക്കുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്കു വീഴുകയായിരുന്നു. സൗദിയിൽ ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന മുഹമ്മദ് ഷാൻ ഒരു ആഴ്ച മുൻപാണ് നാട്ടിലെത്തിയത്. ക്വാറന്റീനിൽ കഴിഞ്ഞ് ഇന്നലെയാണു പുറത്തിറങ്ങിയത്. എറണാകുളം ലിസി ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു ഇവർ. 

നിയ ഫാത്തിമ, അമൽ ഫർഹാൻ എന്നിവരാണ് മക്കൾ.