ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നു; അവലോകന യോഗം തുടങ്ങി, പ്രഖ്യാപനം വൈകിട്ട് 

തീയറ്റര്‍, മദ്യവില്‍പ്പന ശാലകള്‍ തുടങ്ങിയവ തുറക്കുന്നതു സംബന്ധിച്ച് യോഗത്തില്‍ തീരുമാനമുണ്ടാവും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്്ഡൗണ്‍ പിന്‍വലിക്കുന്നു. നാളെ അര്‍ധരാത്രി മുതല്‍ പ്രാദേശിക അടിസ്ഥാനത്തില്‍ എന്തൊക്കെ നിയന്ത്രണങ്ങള്‍ വേണം എന്നു തീരുമാനിക്കുന്നതിനുള്ള അവലോകന യോഗം തിരുവനന്തപുരത്ത് തുടങ്ങി. വൈകിട്ട് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കും.

സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ്‍ തുടരില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. പ്രാദേശിക അടിസ്ഥാനത്തില്‍ അതതു സ്ഥലത്തെ രോഗവ്യാപന നിരക്കു പരിഗണിച്ചാവും നിയന്ത്രണങ്ങള്‍. അതിനുള്ള നിര്‍ദേശങ്ങളാണ് യോഗം ചര്‍ച്ച ചെയ്യുന്നത്. 

ടിപിആര്‍ കൂടിയ തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് സൂചന. ടെസ്റ്റ് പോസിറ്റിവീറ്റി കുറഞ്ഞ പ്രദേശങ്ങളില്‍ ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ക്ക് അനുമതി നല്‍കും. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പൂര്‍ണതോതില്‍ പുനരാരംഭിക്കും. മറ്റു പൊതുഗതാഗത്തിനും അനുമതി നല്‍കും. അതേസമയം ടിപിആര്‍ കൂടുതലുള്ള പ്രദേശങ്ങളെ എങ്ങനെ ഒഴിവാക്കും എന്നതില്‍ വ്യക്തതയായിട്ടില്ല.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ അന്‍പത് ശതമാനത്തില്‍ കൂടുതല്‍ ജീവനക്കാരെ പ്രവേശിപ്പിക്കാനും അനുവാദം നല്‍കാനിടയുണ്ട്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് നേരത്തേ തന്നെ തുറക്കാന്‍ അനുമതിയുണ്ടായിരുന്നു. 

തീയറ്റര്‍, മദ്യവില്‍പ്പന ശാലകള്‍ തുടങ്ങിയവ തുറക്കുന്നതു സംബന്ധിച്ച് യോഗത്തില്‍ തീരുമാനമുണ്ടാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com