പൊതുഗതാഗതം മിതമായ നിലയില്‍; ബാറുകള്‍ തുറക്കും, ശനിയും ഞായറും സമ്പൂര്‍ണ അടച്ചിടല്‍, ഇളവുകള്‍ ഇങ്ങനെ

സംസ്ഥാനത്ത് നാളെ അര്‍ധരാത്രിമുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പിന്‍വലിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അര്‍ധരാത്രിമുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പിന്‍വലിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ തിരിച്ചുള്ള നിയന്ത്രണങ്ങളാണ് ഇനിയുണ്ടാവുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്കമാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് തദദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിക്കും. ടിപിആര്‍ 30ന് മുകളില്‍ ഉള്ള മേഖലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആയിരിക്കും. 
 ടിപിആര്‍ 20ന് മുകളിലാണെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. 8നും 20നും ഇടയില്‍ ആണെങ്കില്‍ ഭാഗിക നിയന്ത്രണം. എട്ടില്‍ താഴെയുള്ള മേഖലകളെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കും.

പതിനേഴു മുതല്‍ പൊതു മേഖല സ്ഥാപനങ്ങള്‍,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ആളുകളെ അനുവദിച്ച് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാലിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം. 

ശനി ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് പൂര്‍ണ ലോക്ക്ഡൗണ്‍. 17മുതല്‍ മിതമായ രീതിയില്‍ പൊതു ഗതാഗതം. വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ 20പേര്‍ മാത്രം. ആള്‍ക്കൂട്ടങ്ങളും പൊതുപരിപാടികളും അനുവദിക്കില്ല. 

പൊതുപരീക്ഷകള്‍ അനുവദിക്കും. റസ്റ്റോറന്റുകളില്‍ ഹോം ലെഡിവറി, ടേക്ക് എവെ തുടരും. വിനോദ സഞ്ചാരം അനുവദിക്കില്ല. ബെവ് കോ ഔട്ട്‌ലറ്റുകള്‍, ബാറുകള്‍ എന്നിവ രാവിലെ 9മുതല്‍ വൈകുന്നേരം 7വരെ. ആപ്പിക്ലേഷന്‍ മുഖാന്തരം സ്ലോട്ടുകള്‍ ബുക്ക് ചെയ്യുന്ന തരത്തില്‍ പ്രവര്‍ത്തനം. 

അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ. സെക്രട്ടറിയേറ്റില്‍ അമ്പത് ശതമാനം ജീവനക്കാര്‍ എത്തണം. കാര്‍ഷിക-വ്യാവസായ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തും അനുവദിക്കും. ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ഗതാഗതം അനുവദിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com