ഇന്ന് മുതൽ 15 ട്രെയിനുകൾ കൂടി; റിസർവേഷൻ നിർബന്ധം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th June 2021 06:54 AM  |  

Last Updated: 16th June 2021 06:54 AM  |   A+A-   |  

TRAIN

പ്രതീകാത്മക ചിത്രം

 

കൊച്ചി: സംസ്ഥാനത്തു 15 സ്പെഷൽ ട്രെയിനുകൾ കൂടി ഇന്ന് സർവീസ് പുനരാരംഭിക്കും. ഏറനാട് ഉൾപ്പെടെ കേരളത്തിനു പുറത്തേക്കു പോകുന്ന ട്രെയിനുകളുടെ മടക്ക സർവീസ് നാളെ മുതലായിരിക്കും ഉണ്ടാവുക. എല്ലാ ട്രെയിനുകളിലും റിസർവേഷൻ ആരംഭിച്ചു.

എറണാകുളം–കണ്ണൂർ ഇന്റർസിറ്റി, തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി, തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം–ഷൊർണൂർ വേണാട്, മംഗളൂരു–നാഗർകോവിൽ ഏറനാട്, എറണാകുളം– തിരുവനന്തപുരം വഞ്ചിനാട്, ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ്, പുനലൂർ–ഗുരുവായൂർ എക്സ്പ്രസ്, ഗുരുവായൂർ–തിരുവനന്തപുരം ഇന്റർസിറ്റി, തിരുവനന്തപുരം–മംഗളൂരു (06347/48) എക്സ്പ്രസ്, തിരുനെൽവേലി–പാലക്കാട് പാലരുവി, എറണാകുളം–കാരയ്ക്കൽ എക്സ്പ്രസ്, എറണാകുളം–ബെംഗളൂരു ഇന്റർസിറ്റി , കൊച്ചുവേളി–മൈസൂരു എക്സ്പ്രസ്, ചെന്നൈ എഗ്മൂർ–ഗുരുവായൂർ എന്നിവയാണു പുനരാരംഭിക്കുക. ഇതിൽ പാലരുവിയുടെ ആദ്യ സർവീസ് നാളെയാണു കേരളത്തിലെത്തുക.