ഇനി കെ സുധാകരന്‍ നയിക്കും ; കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു

സ്ഥാനാരോഹണ ചടങ്ങില്‍  ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കുന്നു ' ടെലിവിഷന്‍ ചിത്രം
കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കുന്നു ' ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം : കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇനി കെ സുധാകരന്‍ നയിക്കും. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആയി സുധാകരന്‍ ചുമതലയേറ്റു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, സ്ഥാനമൊഴിയുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രാവിലെ കിഴക്കേകോട്ടയിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തിയശേഷമായിരുന്നു കെ സുധാകരന്‍ ചുമതലയേറ്റെടുക്കാന്‍ ഇന്ദിരാഭവനിലെത്തിയത്. സുധാകരന്‍ ചുമതലയേറ്റെടുക്കുന്ന ചടങ്ങിലും മറ്റും കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ, നിരവധി പേരാണ് തടിച്ചുകൂടിയത്. 

നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് തലപ്പത്ത് അഴിച്ചുപണിക്ക് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. പ്രവര്‍ത്തകരുടെ കൂടി വികാരം മാനിച്ച് കോണ്‍ഗ്രസിന്റെ കണ്ണൂരിലെ കരുത്തനായ കെ സുധാകരന് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നറുക്ക് വീഴുകയായിരുന്നു. കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റുമാരായി കൊടിക്കുന്നില്‍ സുരേഷ്, പി ടി തോമസ്, ടി സിദ്ധിഖ് എന്നിവരും ഇന്ന് ചുമതലയേറ്റു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com