നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാർ അന്തരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th June 2021 06:27 PM  |  

Last Updated: 16th June 2021 08:00 PM  |   A+A-   |  

shanthakumar_kozhikode_died

എ ശാന്തകുമാർ/ചിത്രം: ഫേസ്ബുക്ക്

 

കോഴിക്കോട്: നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാർ (ശാന്തകുമാർ കോഴിക്കോട്) അന്തരിച്ചു. 51 വയസായിരുന്നു. ദീർഘനാളായി കാൻസർ രോ​ഗബാധിതനായിരുന്നു. 

രോഗം വീണ്ടു പിടിമുറിക്കിയതിനെക്കുറിച്ച് ഈ മാസം ആദ്യം ശാന്തകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അന്തിമവിധി എന്തായാലും നാടകക്കാരനായിതന്നെ പുനര്‍ജനിക്കണം ! എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

മരം പെയ്യുന്നു, കർക്കടകം, രാച്ചിയമ്മ (ഉറൂബിന്റെ നോവലിന്റെ രംഗഭാഷ), കറുത്ത വിധവ, ചിരുത ചിലതൊക്കെ മറന്നുപോയി, കുരുടൻ പൂച്ച എന്നിവയാണ് പ്രധാന നാടകങ്ങൾ. മരം പെയ്യുന്നു 2010-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.