ഉടമകളെ അറിയിച്ചില്ല; ലക്ഷദ്വീപില്‍ സ്വകാര്യവ്യക്തികളുടെ സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങി

ഉടമകളെ അറിയിക്കാതെ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചു
ലക്ഷദ്വീപ്/പിടിഐ
ലക്ഷദ്വീപ്/പിടിഐ

കൊച്ചി: പ്രഫുല്‍ പട്ടേലിന്റെ സന്ദര്‍ശനത്തിന് പിന്നാലെ നടപടികള്‍ കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം. ഉടമകളെ അറിയിക്കാതെ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കവരത്തിയില്‍ 20 ലേറെ കുടുംബങ്ങളുടെ ഭൂമിയില്‍ റവന്യു വകുപ്പ് കൊടി നാട്ടി. എന്തിനാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് പോലും അറിയാക്കാതെയാണ് നടപടികളെന്ന് ദ്വീപ് നിവാസികള്‍ പറയുന്നു.  

2021ല്‍ എല്‍ഡിഎആര്‍. സംബന്ധിച്ച് കരടു രൂപരേഖ ലക്ഷദ്വീപ്  ഭരണകൂടം പുറത്തിറക്കിയിരുന്നു. ലക്ഷദ്വീപിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആളുകളുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. എന്നാല്‍ ഈ കരട് നിയമം അതേപടി നടപ്പാക്കേണ്ടതുണ്ടോ എന്നതില്‍ തീരുമാനം ആയിട്ടില്ല. ഇതിനിടെയാണ് ഭൂമി ഏറ്റെടുക്കലുമായി ഭരണകൂടം മുന്നോട്ട് പോകുന്നത്. 

അഡ്മിനിസ്‌ട്രേറ്റര്‍  പ്രഫുല്‍ ഖോഡ പട്ടേലിന്റെ വിവാദ പരിഷ്‌കാരങ്ങളില്‍ ഒന്നായിരുന്നു ഭൂമിയേറ്റെടുക്കല്‍. ഇതിനെതിരെ ലക്ഷദ്വീപില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നുവരികയായിരുന്നു.ഉടമകളുടെ അനുവാദം ഇല്ലാതെ ദ്വീപ് ഭരണകൂടം കൊടികളും മറ്റും ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സ്ഥലം കെട്ടിത്തിരിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ ദിവസം ലക്ഷദ്വീപിലെത്തിയ പ്രഫുല്‍ ഖോഡ പാട്ടേല്‍  ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ ഭരണപരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ വേഗത പോരെന്ന് പറഞ്ഞ്  ഉദ്യോഗസ്ഥരെ അഡ്മിനിസ്‌ടേറ്റര്‍ വിമര്‍ശിക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ നടപടികളുമായി മുന്നോട്ട് പോകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com