ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് പരിക്കേറ്റ യുവതി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2021 08:53 AM  |  

Last Updated: 17th June 2021 08:53 AM  |   A+A-   |  

nadira

മരിച്ച നദീറ


തിരുവനന്തപുരം: ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) ആണ് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മെയ് മാസം 15ന് ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകര്‍ന്ന് നദീറയ്ക്ക് തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റത്.

അപായ സൂചന അറിയിപ്പ് നല്‍കാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ നിന്ന് രണ്ട് നില താഴ്ചയിലേക്ക് വീണാണ് യുവതിക്ക് ഗുരുതര പരിക്കേറ്റത്. വീഴ്ചയില്‍ തലച്ചോറിനും തുടയെല്ലിനും മാരക ക്ഷതമേറ്റിരുന്നു. 

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവില്‍ ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്. ജീവനക്കാരുടെ നിരുത്തരവാദപരവും അലക്ഷ്യവുമായ പെരുമാറ്റമാണ് അപകടത്തിന് കാരണമായതെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. സംഭവത്തില്‍ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു.