ആരോപണങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തെളിയിച്ചാല്‍ പി ടി തോമസിന് അമ്പത് കോടി; കിറ്റെക്‌സ് എംഡിയുടെ വെല്ലുവിളി

കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന് എതിരെ പി ടി തോമസ് ഉന്നിച്ച ആരോപണങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തെളിയിച്ചാല്‍ അമ്പതുകോടി രൂപ നല്‍കാമെന്ന് മാനേജിങ് ഡയറക്ടറും ട്വന്റി 20 പ്രസിഡന്റുമായ സാബു എം ജേക്കബ്
പി ടി തോമസ്, സാബു എം ജേക്കബ്
പി ടി തോമസ്, സാബു എം ജേക്കബ്

കൊച്ചി: കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന് എതിരെ പി ടി തോമസ് ഉന്നിച്ച ആരോപണങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തെളിയിച്ചാല്‍ അമ്പതുകോടി രൂപ നല്‍കാമെന്ന് മാനേജിങ് ഡയറക്ടറും ട്വന്റി 20 പ്രസിഡന്റുമായ സാബു എം ജേക്കബ്. കമ്പനിക്കെതിരായി ഉന്നയിച്ച് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സാബു പറഞ്ഞു. 

എന്നാല്‍ താന്‍ ഉന്നയിച്ച വിഷയങ്ങളില്‍, വളരെ സാങ്കേതികമായ മറുപടികളാണ് കിറ്റെക്‌സ് നല്‍കിയതെന്നും തെളിവുകളുമായി വരുമെന്നും പി ടി തോമസ് പ്രതികരിച്ചു. 

2010-12 കാലയളവില്‍ തിരുപ്പൂരില്‍ ഹൈക്കോടതിയും സുപ്രീം കോടതിയും ഇടപെട്ട് അടച്ചു പൂട്ടിയ 150ഓളം ബ്ലീച്ചിംഗ്, ഡ്രൈയിംഗ് യൂണിറ്റുകളില്‍ നാലെണ്ണം കിറ്റെക്സിന്റേതാണെന്നും ഇവ പിന്നീട് കിഴക്കമ്പലത്ത് കൊണ്ടുവന്ന് സ്ഥാപിക്കുകയും, അതില്‍ നിന്നുള്ള രാസമാലിന്യങ്ങള്‍ ഒഴുക്കി കടമ്പ്രയാര്‍ മലിനമാക്കുന്നു എന്നുമായിരുന്നു പി ടി തോമസിന്റെ ആരോപണം. 

എന്നാല്‍, ട്വന്റി-20 സ്ഥാനാര്‍ത്ഥി തൃക്കാക്കരയില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് പി ടി തോമസ് തങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് എന്നാണ് സാബുവിന്റെ പ്രത്യാരോപണം. 2016-21 വരെ പി ടി തോമസ് ആയിരുന്നു തൃക്കാക്കര എംഎല്‍എ. ട്വന്റി20യുടെ സ്ഥാനാര്‍ത്ഥി തൃക്കാക്കരയില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിനു ശേഷമാണ് പി ടി തോമസിന് ഇങ്ങനെയൊരു ബോധോദയമുണ്ടായത്. അതുവരെ അദ്ദേഹത്തിന് കടമ്പ്രയാറിനെപറ്റി യാതൊരുവിധ ആവലാതിയും പരിഭവങ്ങളും ഉണ്ടായിരുന്നില്ല. 1995 ലാണ് കിറ്റക്സ് ഗാര്‍മെന്റ്സ് പ്രവര്‍ത്തനം ആരംഭിച്ചത്. 26 വര്‍ഷമായി നിയമപരമായ എല്ലാ ലൈസന്‍സുകളോടും കൂടിയാണ് പ്രവര്‍ത്തിച്ചുവരുന്നത് എന്നും സാബു ജേക്കബ് പ്രസ്്താവനയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com