കാസർകോട് ​ഗാസ് ടാങ്കർ മറിഞ്ഞ് അപകടം; പ്രദേശവാസികൾക്ക് ജാ​ഗ്രതാ നിർദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2021 07:54 AM  |  

Last Updated: 17th June 2021 07:54 AM  |   A+A-   |  

gastanker

പ്രതീകാത്മക ചിത്രം


കാസര്‍കോട്: നീലേശ്വരം കരുവാച്ചേരി ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് അപകടം. വാതക ചോര്‍ച്ച ഇല്ല. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. 

പ്രദേശവാസികൾക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ആണ് അപകടമുണ്ടായത്. മംഗളൂരുവില്‍ നിന്നുള്ള വിദഗ്ധ സംഘമെത്തിയാവും ടാങ്കര്‍ നീക്കം ചെയ്യുക. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.