ടോള്‍ ബൂത്തിലേക്ക് ഇരച്ചുകയറി ഇടത് യുവജന സംഘടന പ്രവര്‍ത്തകര്‍; കൊല്ലം ബൈപ്പാസില്‍ സംഘര്‍ഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2021 08:30 AM  |  

Last Updated: 17th June 2021 08:30 AM  |   A+A-   |  

kollam_bypass

പ്രതിഷേധത്തിന്റെ ടെലിവിഷന്‍ ദൃശ്യം


കൊല്ലം: കൊല്ലം ബൈപ്പാസ് ടോള്‍ ബൂത്തില്‍ ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം. ടോള്‍ പിരിവ് ആരംഭിക്കാനുള്ള കരാറുകാരുടെ ശ്രമത്തിന് എതിരെയാണ് എഐവൈഎഫ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. 

എട്ടുമണിക്ക് ടോള്‍ പിരിവ് ആരംഭിക്കാനായിരുന്നു കരാറുകാരുടെ തീരുമാനം. എന്നാല്‍ ടോള്‍ ബൂത്തുകളിലേക്ക് യുവജന സംഘടനകള്‍ ഇരച്ചു കയറുകയായിരുന്നു. പൂജാ സാമഗ്രികള്‍ തള്ളിത്താഴെയിട്ട എഐവൈഎഫ് പ്രവര്‍ത്തകര്‍, ടോള്‍ ബൂത്ത് തല്ലിപ്പൊളിക്കാനുള്ള ശ്രമം നടത്തി. പൊലീസുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉന്തും തള്ളുമുണ്ടായി. 

ഇത് മൂന്നാമത്തെ തവണയാണ് ടോള്‍ ബൂത്ത് തുറക്കാനുള്ള ശ്രമം യുവജന സംഘടനകള്‍ തടയുന്ന്. ആറ് വരിപ്പാതയാക്കിയതിന് ശേഷം ടോള്‍ പിരിച്ചാല്‍ മതിയൈന്നാണ് സംഘടനകളുടെ നിലപാട്.