പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട സൂക്ഷിച്ചത് 25 മീറ്റര്‍ ഉയരമുള്ള തേക്കില്‍; സാഹസികമായി പിടികൂടി; 'ഓപ്പറേഷന്‍ ലോക്ഡൗണ്‍'

എക്‌സൈസിന്റെ ഓപ്പറേഷന്‍ ലോക്ഡൗണ്‍ എന്ന സ്‌പെഷല്‍ ഡ്രൈവ് തീവ്രയത്‌ന പരിപാടിയില്‍ ഏറ്റവും ശ്രദ്ധേയമായ കേസാണ് ഇത്.

പത്തനംതിട്ട: ചാരായ നിര്‍മ്മാണത്തിനുളള കോട സൂക്ഷിക്കുന്നത് മരത്തിന്റെ മുകളില്‍. ആന കുടിക്കുന്നതും പെട്ടെന്ന് ആളുകളുടെ ശ്രദ്ധയില്‍പെടുന്നതും ഒഴിവാക്കാനായാണ് മരത്തിനു മുകളില്‍ കെട്ടിയിട്ടത്. എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
കല്ലേലി വയക്കര വനത്തിലെ 25 മീറ്ററിലധികം ഉയരമുള്ള തേക്കു മരത്തില്‍ കന്നാസുകളില്‍ നിറച്ച കോട കയറില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. 4 കന്നാസുകളിലായി 125 ലീറ്റര്‍ കോടയാണ് ഉണ്ടായിരുന്നത്.

പത്തനംതിട്ട ജില്ലാ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡിന്റെ പരിശോധനയിലാണ് കണ്ടെത്തിയത്. വന്‍മരത്തില്‍ കയറി സാഹസികമായ പ്രയത്‌നത്തിലൂടെയാണ് കന്നാസുകള്‍ താഴെ എത്തിച്ചത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എക്‌സൈസിന്റെ ഓപ്പറേഷന്‍ ലോക്ഡൗണ്‍ എന്ന സ്‌പെഷല്‍ ഡ്രൈവ് തീവ്രയത്‌ന പരിപാടിയില്‍ ഏറ്റവും ശ്രദ്ധേയമായ കേസാണ് ഇത്.

കഴിഞ്ഞദിവസം പുലര്‍ച്ചെ ആരംഭിച്ച പരിശോധന ഉച്ചയ്ക്കു ശേഷമാണ് പൂര്‍ത്തിയായത്. സ്‌പെഷല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫിസര്‍ ആര്‍. സന്തോഷിന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എസ്. അജി, ആര്‍. രജീഷ്, സുള്‍ഫിക്കര്‍, എം. ആര്‍. മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com