ബാർബർ ഷോപ്പുകൾക്ക് തുറക്കാൻ അനുമതി

By സമകാലിക മലയാളം ഡെസ്ക്  |   Published: 17th June 2021 09:17 PM  |  

Last Updated: 17th June 2021 09:17 PM  |   A+A-   |  

barber_shop

പ്രതീകാത്മക ചിത്രം

 

കൊച്ചി: എറണാകുളം ജില്ലയിലെ ബാർബർ ഷോപ്പുകൾക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം പ്രവർത്തനാനുമതി നൽകി.  തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ  കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കിയാവണം ഷോപ്പുകളുടെ  പ്രവർത്തനം.

കൊച്ചി നഗരത്തിലെ കോളനികൾ കേന്ദ്രീകരിച്ചുള്ള  കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക്  അടുത്ത തിങ്കളാഴ്ച തുടക്കമാകും. കോളനികളിലെ  60 വയസിനു മുകളിൽ  പ്രായമുള്ള എല്ലാവർക്കും  വാക്സിനേഷൻ ഉറപ്പാക്കും. വാക്സിനേഷൻ നടപടികൾക്ക് തടസം നേരിടുന്ന ദുർബല വിഭാഗങ്ങൾക്കായി പ്രത്യേക വാക്സിനേഷൻ പദ്ധതി തയ്യാറാക്കാൻ ജില്ലാ കലക്ടർ എസ് സുഹാസ് ആരോഗ്യ വിഭാഗത്തിന് നിർദ്ദേശം നൽകി.

മഴക്കാല പ്രവർത്തനങ്ങൾക്കായി മേജർ ഇറിഗേഷൻ വകുപ്പിന് ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ അഞ്ച് ലക്ഷം രൂപ അനുവദിച്ചു.