മരംകൊള്ള; ഉദ്യോഗസ്ഥരും കരാറുകാരും തമ്മില്‍ ഗൂഢാലോചന നടന്നു; ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2021 10:24 AM  |  

Last Updated: 17th June 2021 10:24 AM  |   A+A-   |  

muttil_tree

ഫയല്‍ ചിത്രം


തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി നടന്ന മരം കൊള്ളയില്‍ ഉദ്യോഗസ്ഥരും കരാറുകാരും തമ്മില്‍ ഗൂഡാലോചന നടത്തിയെന്ന് എഫ്‌ഐആര്‍. സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന രാജകീയ വ്യക്ഷങ്ങള്‍ മോഷ്ടിച്ചുവെന്നും പട്ടയ-വന- പുറമ്പോക്ക് ഭൂമിയില്‍ മരം മുറിച്ചുവെന്നും ക്രൈംബ്രാഞ്ച് എഫ്‌ഐആറില്‍ പറയുന്നു. ഈ മാസം 15 വരെ മുറിച്ചു മാറ്റിയ മരങ്ങളെക്കുറിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. 

കേസുകളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളില്‍ നടക്കുന്ന അന്വേഷണങ്ങള്‍ ഏകോപിപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു. ആരോപണമുയര്‍ന്ന എല്ലാ കേസുകളും അന്വേഷിക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ കേസെടുക്കുമെന്നും അദ്ദേഹം വ്യക്താക്കിയിരുന്നു. 

അതേസമയം, മരം കൊള്ള നടന്ന വയനാട് മുട്ടില്‍ സൗത്ത് വില്ലേജിലെ കൃഷിയിടങ്ങള്‍ ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കും. വിഡി സതീശന്‍ മലങ്കരകുന്ന് കോളനി, ആവിലാട്ട് കോളനി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.