അയൽവാസിയുടെ കൈ വെട്ടിമാറ്റി, വീട്ടമ്മയ്ക്കെതിരെ കേസ്; ഒളിവിൽ

അയൽവാസിയായ ജോമോളാണ് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി; അയൽവാസിയുടെ കൈവെട്ടിമാറ്റിയതിന് വീട്ടമ്മയ്ക്കെതിരെ കേസ്. ഇടുക്കി അണക്കരയിലാണ് സംഭവമുണ്ടായത്. ഏഴാംമയിൽ സ്വദേശി മനുവിന്റെ കയ്യിനാണ് വെട്ടേറ്റത്. അയൽവാസിയായ ജോമോളാണ് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചത്. 

ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയായിരുന്നു ആക്രമണം. പരുക്കേറ്റ യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com