ടിപിആർ അടിസ്ഥാനമാക്കി പരിശോധന കൂട്ടം; 16 ഇടത്ത് പോസിറ്റിവിറ്റി നിരക്ക് 30ന് മുകളിൽ 

തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി പരിശോധന വർധിപ്പിക്കും
ചിത്രം: പിടിഐ
ചിത്രം: പിടിഐ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി പരിശോധന വർധിപ്പിക്കും. 16 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലാണ് ടിപിആർ 30ന് മുകളിലുള്ളത്. 

തിരുവനന്തപുരം അതിയന്നൂർ, അഴൂർ, കഠിനംകുളം, കാരോട്, മണമ്പൂർ, മംഗലാപുരം, പനവൂർ, പോത്തൻകോട്, എറണാകുളം ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് ജില്ലയിലെ മൂപ്പൈനാട്, കാസർഗോഡ് ബേഡഡുക്ക, മധൂർ എന്നിവയാണ് ടിപിആർ 30ൽ കൂടുതലുള്ള പ്രദേശങ്ങൾ.

ടിപിആർ 20നും 30നും ഇടയ്ക്കുള്ള 208, ടിപിആർ 8ന് മുകളിലുള്ള 811എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com