ബസ് ചാര്‍ജ് കൂട്ടണം, സ്വകാര്യ ബസുടമകള്‍ മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും കാണും; സമരം ചെയ്യുമെന്ന് മുന്നറിയിപ്പ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th June 2021 05:17 PM  |  

Last Updated: 18th June 2021 05:17 PM  |   A+A-   |  

Private bus rate

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യാത്രാനിരക്ക് കൂട്ടണമെന്ന് സ്വകാര്യബസുടമകള്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെയും ഗതാഗതമന്ത്രി ആന്റണി രാജുവിനെയും കാണും. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ബസുടമകള്‍ മുന്നറിയിപ്പ് നല്‍കി.

കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം മുതലാണ് സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയത്. ഉപാധികളോടെയാണ് സര്‍വീസ് നടത്താന്‍ അനുമതി. ഒറ്റ, ഇരട്ടയക്ക നമ്പര്‍ ക്രമത്തില്‍ സര്‍വീസ് നടത്താനാണ് അനുവദിച്ചത്. ഇതനുസരിച്ച് ഇന്ന് ഒറ്റയക്ക നമ്പറിലുള്ള ബസുകളാണ് സര്‍വീസ് നടത്തുന്നത്. വരുന്ന തിങ്കളാഴ്ചയും ബുധനാഴ്ചയും വെള്ളിയാഴ്ചയും ഇരട്ടയക്ക നമ്പറിലുള്ള ബസുകള്‍ക്കാണ് സര്‍വീസ് നടത്താന്‍ അനുമതി.