മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍;  അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th June 2021 05:27 PM  |  

Last Updated: 18th June 2021 05:31 PM  |   A+A-   |  

murder

പ്രതീകാത്മക ചിത്രം

 

മലപ്പുറം: കുറ്റിപ്പുറം നടുവട്ടത്ത് വൃദ്ധയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയേധികയെയാണ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്.  വീടിന്റെ പൂമുഖത്താണ് മൃതദേഹം കണ്ടെത്തിയത്. 65 കാരയിയായ കുഞ്ഞിപ്പാത്തുമ്മയാണ് കൊല്ലപ്പെട്ടത്. 

ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതിനാല്‍ അയല്‍വാസികള്‍ ആരും ആ വീട്ടിലേക്ക് പോകാറുണ്ടായിരുന്നില്ല. രാവിലെ മുതല്‍ വീടിന്റെ വാതില്‍ തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസി ചെന്ന് നോക്കിയപ്പോഴാണ് വീടിന്റെ പൂമുഖത്ത് ചോരയില്‍ കുളിച്ച നിലയില്‍ വയോധികയെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

വയോധികയുടെ  മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു. ഇവരെ അറിയുന്ന ആരോ ആണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തലയ്ക്ക് ഭാരമുള്ള വസ്തു ഉപയോഗിച്ച് അടിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു.