സിദ്ധീഖ്​ കാപ്പൻറെ മാതാവ്​ നിര്യാതയായി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th June 2021 10:24 PM  |  

Last Updated: 18th June 2021 10:24 PM  |   A+A-   |  

Siddique_Kappan

ഫയല്‍ ചിത്രം

 


മലപ്പുറം: യുഎപിഎ കേസിൽ ഉത്തർപ്രദേശ് പൊലീസിന്റെ കസ്റ്റഡിയിലുള്ള മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻറെ മാതാവ് ഖദീജക്കുട്ടി (91) നിര്യാതയായി. മലപ്പുറം വേങ്ങരയിലെ വീട്ടിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 

ഹാഥ്‌റസ് പീഡനക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് കാപ്പനെ യൂ പി പൊലീസ് അറസ്റ്റ് ചെയ്തത്. എട്ടുമാസമായി ജയിലിൽ കഴിയുന്ന കാപ്പന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. രോ​ഗിയായ ഉമ്മയെ കാണാൻ കാപ്പൻ ജാമ്യം ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് അഞ്ച് ദിവസത്തെ ജാമ്യത്തിൽ കാപ്പൻ നാട്ടിലെത്തിയിരുന്നു.