കവിയും ​ഗാനരചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്ക്  |   Published: 18th June 2021 06:43 PM  |  

Last Updated: 18th June 2021 06:49 PM  |   A+A-   |  

S Rameshan Nair passes away

എസ് രമേശന്‍ നായര്‍

 

കൊച്ചി: കവി എസ് രമേശന്‍ നായര്‍ അന്തരിച്ചു. അദ്ദേ​ഹത്തിന് 73 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

നിരവധി സിനിമകൾക്ക് പാട്ടെഴുതിയിട്ടുള്ള അദ്ദേഹം ഭക്തി​ഗാനങ്ങളും രചിച്ചിട്ടുണ്ട്. 500ലധികം ​ഗാനങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുള്ളത്.  

ഷഡാനനന്‍ തമ്പിയുടെയും പാര്‍വതിയമ്മയുടെയും മകനായി 1948 മേയ് മൂന്നിന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്താണ് ജനനം. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

എഴുത്തുകാരിയും റിട്ട. അധ്യാപികമായുമായ പി രമയാണ് ഭാര്യ. സം​ഗീത സംവിധായകൻ മനു രമേശൻ ഏക മകൻ. 

ഗുരുപൗര്‍ണ്ണമി എന്ന കാവ്യ സമാഹാരത്തിന് 2018ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം അദ്ദേഹ​ത്തിന് ലഭിച്ചിട്ടുണ്ട്. 2010ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം, ആറാം വെണ്ണിക്കുളം സ്മാരക പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചു.