സുധാകരനെ അർദ്ധന​ഗ്നനാക്കി നടത്തിച്ചു, എംഎന്‍ വിജയന്‍ സാക്ഷി; ആരോപണം ശരിവെച്ച് എകെ ബാലൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th June 2021 07:10 PM  |  

Last Updated: 19th June 2021 07:10 PM  |   A+A-   |  

sudhakaran_ak_balan

കെ സുധാകരൻ, എകെ ബാലൻ/ ഫയൽചിത്രം

 

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിലുള്ള വാക്പോര് കടുക്കുകയാണ്. പിണറായിയെ കടന്നാക്രമിച്ചുകൊണ്ട് സുധാകരൻ രം​ഗത്തെത്തിയതിനു പിന്നാലെ മറുപടിയുമായി എത്തുകയാണ് എകെ ബാലൻ. പിണറായിയുടെ ആരോപണങ്ങളെല്ലാം ശരിയാണെന്ന് പറഞ്ഞ ബാലൻ സുധാകരനെ വിമർശിച്ചു. 

സുധാകരന് മറുപടി നല്‍കാന്‍ പിണറായി വിജയന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. സ്വഭാവഹത്യയായതിനാലാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. പിണറായി വിജയന്‍ ഭീരുവാണെന്നൊക്കെ സുധാകരന്‍ പറഞ്ഞു. ഇന്ന് കണ്ടത് സുധാകരന്‍റെ വികൃതമായ രൂപമാണ്. ഈ വിവാദം സുധാകരന്‍ ഇപ്പോള്‍ ഉണ്ടാക്കരുതായിരുന്നെന്നും ബാലൻ വ്യക്തമാക്കി. 

പിണറായി വിജയന്റെ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ സുധാകരന്‍ ശ്രമിച്ചത് യാഥാർഥ്യമാണ്. കോളേജില്‍ പിണറായി വിജയനെ സുധാകരന്‍ ചവിട്ടിയ സംഭവം ഉണ്ടായിട്ടില്ല. എന്നാല്‍ സുധാകരനെ കോളേജ് വളപ്പില്‍ അര്‍ദ്ധനഗ്നനായി നടത്തിച്ചു. ഇതിന് എം എന്‍ വിജയന്‍ സാക്ഷിയാണെന്നും എ കെ ബാലന്‍ പറഞ്ഞു. കെഎസ്‍യുവിനെ നശിപ്പിക്കാന്‍ നേതൃത്വം കൊടുത്തയാളാണ് സുധാകരനെന്നും എസ്എഫ്ഐ പാനലില്‍ മത്സരിക്കാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും ബാലന്‍ പറഞ്ഞു.