സംസ്ഥാനത്തിന് 9.85 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; രാത്രിയോടെ തിരുവനന്തപുരത്ത് എത്തും

By സമകാലിക മലയാളം ഡെസ്ക്  |   Published: 19th June 2021 07:24 PM  |  

Last Updated: 19th June 2021 07:24 PM  |   A+A-   |  

covshield vaccine dose interval be reduced

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തിന് 9,85,490 ഡോസ് വാക്സിന്‍ കൂടി ലഭിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. 

സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീല്‍ഡ് വാക്സിനും കേന്ദ്രം അനുവദിച്ച ആറ് ലക്ഷം ഡോസ് കോവീഷീല്‍ഡ് വാക്സിനുമാണ് ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇന്നലെയാണ് 6 ലക്ഷം ഡോസ് വാക്സിന്‍ എത്തിച്ചത്. ഇതുകൂടാതെ 97,500 ഡോസ് കോവാക്സിനും 1,55,650 കോവീഷീല്‍ഡ് വാക്സിനും ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തും. നേരത്തെ കെഎംഎസ്‌സിഎല്‍ മുഖേന ഓര്‍ഡര്‍ നല്‍കിയ സംസ്ഥാനത്തിന്റെ വാക്സിന്‍ എറണാകുളത്താണ് എത്തിയത്.

സംസ്ഥാനത്തിനാകെ 1,21,75,020 ഡോസ് വാക്സിനാണ് ലഭ്യമായത്. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 97,90,330 ഡോസ് കോവിഷീല്‍ഡ് വാക്സിനും 10,42,150 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 1,08,32,480 ഡോസ് വാക്സിന്‍ കേന്ദ്രം നല്‍കിയതാണ്.

കോവാക്സിന്‍ എത്തുന്നത് കോവാക്സിന്‍ രണ്ടാം ഡോസ് എടുക്കുന്നവര്‍ക്ക് ഏറെ സഹായകരമാകുമെന്ന് മന്ത്രി വ്യക്തമാക്കി.