വീട്ടിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കായലിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th June 2021 10:19 PM  |  

Last Updated: 19th June 2021 10:19 PM  |   A+A-   |  

ALAPUZHA_DEATH

മരിച്ച ഹരീഷ് കുമാർ

 

ആലപ്പുഴ; വീട്ടിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കായലിൽ കണ്ടെത്തി. പള്ളിപ്പുറം തിരുനല്ലൂർ തോട്ടുവക്കത്ത് ഗോപിനാഥിന്‍റെ മകൻ ഹരീഷ്കുമാറി(45)നെയാണ് കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രാത്രിയാണ് വീട്ടിൽ നിന്ന് ഹരീഷിനെ കാണാതാകുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ തിരുനല്ലൂർ കായലോരത്തു നിന്നു ചെരുപ്പ് കണ്ടെത്തുകയായിരുന്നു. 

ഫയർഫോഴ്സും, പോലീസുമെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നിർമാണ തൊഴിലാളിയായിരുന്ന ഹരീഷ് കുമാർ അസുഖബാധിതനായിരുന്നു. ചികിത്സാ ചെലവിന് പണമില്ലാതെ മാനസിക വിഷമം നേരിട്ടിരുന്നതായി സൂചനയുണ്ട്.