കോഫി അന്നന്‍, ജോസഫ് സ്റ്റിഗ്ലിസ്, ലോറ സ്വെറ്റ്‌ലാന; യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി പുരസ്‌കാര പട്ടികയിലേക്ക് ശൈലജ ടീച്ചറും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th June 2021 12:52 PM  |  

Last Updated: 19th June 2021 12:52 PM  |   A+A-   |  

SHAILAJA

കെകെ ശൈലജ/ഫയല്‍തിരുവനന്തപുരം: സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി (സിഇയു)യുടെ ഈ വര്‍ഷത്തെ ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരം മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക്. വെള്ളിയാഴ്ച വിയന്നയില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടത്തിയത്.

പൊതുജനാരോഗ്യ രംഗത്തിനു നല്‍കിയ സമഗ്ര സംഭാവന വിലയിരുത്തിയാണ് പുരസ്‌കാരം. സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമാണ് സിഇയു ഓപ്പണ്‍ സൊസൈറ്റി പ്രൈസ്. 

മുന്‍ വര്‍ഷങ്ങളില്‍ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ ജോസഫ് ഇ സ്റ്റിഗ്ലിറ്റ്‌സ്, 2015ലെ സാഹിത്യനൊബേല്‍ ലഭിച്ച ലോററ്റ് സ്വെറ്റ്‌ലാന അലക്‌സിവിച്ച്, ഐക്യരാഷ്ട്രസഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, ചെക്ക് റിപ്പബ്ലിക് പ്രസിഡന്റ് വാക്ലാവ് ഹവേല്‍ തുടങ്ങിയവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.