പല തവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിച്ചില്ല; അനധികൃതമായി വിട്ടുനിന്ന 28 ഡോക്ടർമാരെ പിരിച്ചുവിട്ടു

By സമകാലിക മലയാളം ഡെസ്ക്  |   Published: 19th June 2021 06:48 PM  |  

Last Updated: 19th June 2021 06:48 PM  |   A+A-   |  

28 doctors who stayed away illegally hav

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വര്‍ഷങ്ങളായി സര്‍വീസില്‍ നിന്നു അനധികൃതമായി വിട്ടു നില്‍ക്കുന്ന 28 സര്‍ക്കാര്‍ ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാരെയാണ് ഒഴിവാക്കിയത്. 

പലതവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കാന്‍ താത്പര്യം പ്രകടിപ്പിക്കാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചത്. അനധികൃതമായി സര്‍വീസില്‍ നിന്നു വിട്ടുനില്‍ക്കുന്നവര്‍ എത്രയും വേഗം സര്‍വീസില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനം കോവിഡ് മഹാമാരിയ്‌ക്കെതിരായ തുടര്‍ച്ചയായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റവും അത്യാവശ്യമായ സമയം കൂടിയാണിത്. ഈ സാഹചര്യത്തില്‍ വിട്ടു നില്‍ക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകരും ഉടന്‍ തന്നെ സര്‍വീസില്‍ പ്രവേശിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.