വിക്ടേഴ്സിൽ റെ​ഗുലർ ക്ലാസുകൾ തിങ്കളാഴ്ച മുതൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th June 2021 07:57 AM  |  

Last Updated: 19th June 2021 10:26 AM  |   A+A-   |  

victers_channel

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള സ്കൂൾ ഡിജിറ്റൽ ക്ലാസുകളുടെ റഗുലർ സംപ്രേഷണം തിങ്കളാഴ്ച മുതൽ. ഇതിന്റെ ട്രയൽ പൂർത്തിയായി. ‌

ഡിജിറ്റൽ സൗകര്യങ്ങളില്ലാത്ത വിദ്യാർഥികളുടെ കണക്കെടുപ്പു പൂർത്തിയായിട്ടില്ലെന്നാണു വിദ്യാഭ്യാസ വകുപ്പ്. ലോക്ഡൗൺ നിയന്ത്രണങ്ങൾ മൂലം പൊതു പഠനകേന്ദ്രങ്ങൾക്കുള്ള ക്രമീകരണവും പൂർത്തിയായിട്ടില്ല.

സ്കൂളിലെ അധ്യാപകർക്ക് ഓൺലൈൻ ക്ലാസ് എടുക്കാനുള്ള ജി–സ്വീറ്റ് പ്ലാറ്റ്ഫോം ജൂലൈയിൽ തുടങ്ങാനാണു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇന്റർനെറ്റ് സൗകര്യമുള്ള ഫോണോ കംപ്യൂട്ടറോ ഉറപ്പാക്കാതെ ഇതു തുടങ്ങാനാകില്ല. തുടക്കത്തിൽ ഇതു 10, 12 ക്ലാസുകാർക്കു മാത്രമാക്കിയേക്കും.