സ്പുട്‌നിക് വാക്‌സിന്‍ ലേക്‌ഷോറില്‍ ലഭ്യമാകും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th June 2021 02:48 PM  |  

Last Updated: 19th June 2021 02:48 PM  |   A+A-   |  

sputnik vaccine lake shore hospital

സ്പുട്‌നിക് വാക്‌സിന്‍

 

കൊച്ചി: റഷ്യയില്‍ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വാക്‌സിന്‍ കൊച്ചി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ ലഭ്യമാകും. ഇന്ത്യയില്‍ സ്പുട്‌നിക് വാക്‌സിന്‍ നിര്‍മിക്കുന്ന ഡോ. റെഡ്ഡീസ് ലാബുമായി ആശുപത്രി അധികൃതര്‍ കരാര്‍ ഒപ്പുവച്ചു. 

രാജ്യത്തെ കടുത്ത വാക്‌സിന്‍ ക്ഷാമത്തിനിടയിലാണ് സ്പുട്‌നിക് വാക്‌സിന്‍ എത്തുന്നത്. കൊവിഡ് വൈറസിനെതിരെ സ്പുട്‌നിക് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് ഏപ്രില്‍ 13നാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. 

ഏറ്റവും വേഗത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ എത്തിക്കാനുള്ള സര്‍ക്കാര്‍ശ്രമങ്ങളുടെ ഭാഗമായാണ് ഈ വാക്‌സിന്‍ വിപിഎസ് ലേക്ഷോറില്‍ ലഭ്യമാക്കുന്നതെന്ന് ആശുപത്രി സിഇഒ എസ് കെ അബ്ദുള്ള പറഞ്ഞു. വാക്‌സിന്‍ ലഭിക്കാന്‍ ബുക്കിങ്ങിനായി 75580 90011.