സംസ്ഥാനത്ത് ഡെലിവറി നിർത്തി ആമസോൺ, പ്രാദേശിക നിയന്ത്രണങ്ങൾ വെല്ലുവിളിയാകുന്നു

സംസ്ഥാനത്ത് പ്രദേശികമായി കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായത് ആമസോണ്‍ ഡെലിവറി ആപ്പിന്‍റെ പ്രവര്‍ത്തനം മിക്കയിടത്തും നിലയ്ക്കുന്ന അവസ്ഥയുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം; കോവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരികയാണ്. എന്നാൽ അതിനിടെ ഇ കൊമേഴ്സ് ഭീമനായ ആമസോണിന്റെ പ്രവർത്തനം സംസ്ഥാനത്ത് അവതാളത്തിലാവുകയാണ്. സംസ്ഥാനത്ത് പ്രദേശികമായി കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായത് ആമസോണ്‍ ഡെലിവറി ആപ്പിന്‍റെ പ്രവര്‍ത്തനം മിക്കയിടത്തും നിലയ്ക്കുന്ന അവസ്ഥയുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ. 

സംസ്ഥാന സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും കര്‍ശന നിര്‍ദേശം ഉള്ളതിനാല്‍ ചിലയിടങ്ങളില്‍ വിതരണത്തിന് തടസ്സം നേരിടുന്നുവെന്നാണ് ആമസോണ്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ അവശ്യസാധാനങ്ങള്‍, ഭക്ഷണ സാധാനങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നുണ്ടെന്നാണ് ആമസോണ്‍ പറയുന്നത്. കേരളത്തില്‍ പ്രദേശിക നിയന്ത്രണങ്ങളും ലോക്ക്ഡൌണുകളുമാണ് ഉള്ളത്. അതിനാല്‍ തന്നെ ആമസോണിന്‍റെ വിതരണം എളുപ്പം നടക്കുന്നില്ല. 

ലോക്ക്ഡൗണ്‍ ഇളവിന് മുന്‍പ് ലഭിച്ച സാധാനങ്ങള്‍ പോലും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും ഉപയോക്താക്കള്‍ പരാതി ഉയര്‍ത്തുന്നുണ്ടെന്നാണ റിപ്പോര്‍ട്ട്. നേരത്തെ കൊവിഡ് ലോക്ക്ഡൌണ്‍ കാലത്ത് കേരളത്തില്‍ എവിടെ നിന്നും സാധാനങ്ങള്‍ ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അത് സാധ്യമാകുന്നില്ലെന്നാണ് പരാതി. പക്ഷെ മറ്റ് ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ ഇപ്പോഴും കേരളത്തില്‍ വിതരണം നടത്തുന്നു എന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com